വേദന

"ചിരിച്ചോണ്ടിരിക്കെ കണ്ണിലാകെ ഇരുട്ട് കയറി 
മേലാകെ വിറക്കുന്നുണ്ട്, വിയർക്കുന്നുണ്ട് 
ശ്വാസം കിട്ടുന്നില്ല
തൊണ്ടയിൽ എന്തോ കുരുങ്ങിയ വേദന 
നെഞ്ചാകെ എന്തോ കുത്തിയിറക്കിയ ഭാരം
കരയുന്നതെന്തിനാന്ന് പോലും മനസിലാവാതെ..
ഭൂമി പിളർന്നു താഴെ പോവുന്ന പോലെ.. സഹിക്കാൻ പറ്റുന്നില്ല 
റൂഹ് പിടിക്കാൻ മാലാഖ വന്നെന്നു തോന്നുന്നു 
മേലാകെ ചുട്ടു നീറുന്നു..
ജീവിച്ചു തീർന്നില്ലലോ റബ്ബേ എന്നു പറയണമെന്നുണ്ട്
ജീവിക്കാനാഗ്രഹമുണ്ടോയെന്ന് തിരിച്ചു ചോദിച്ചാലോയെന്ന് ഭയന്നു 
വെള്ളമെത്ര കുടിച്ചിട്ടും ദാഹം മാറുന്നില്ല
തലകറങ്ങുന്നു...
പട്ടിണിയിലെന്നപോൽ കൈകാലുകൾ തളരുന്നു.."




ചിന്തിച്ചുകൂട്ടുന്നതാണെന്നോർത്ത് സ്വയം പഴിച്ചു ..
ചുറ്റുമുള്ളവർ ഉറങ്ങികാണുമ്പോ ഉറങ്ങാൻ കൊതിച്ചു കരയും..
പേടിയും അങ്കലാപ്പും അരികെവന്ന് എന്തെല്ലാമോ പറയുന്ന പോലെ..
എല്ലാത്തിനോടും മടുപ്പ്
എല്ലാവരോടും മടുപ്പ് ദേഷ്യം അകൽച്ച..
ആത്മവിശ്വാസം എനിക്ക് നന്നേ പിന്നിലായി നിന്നു..
മറവി കൂടെ നടന്നു..
ശ്രദ്ധയില്ലാതായി 
ഞാനെന്നെ തന്നെ ഉള്ളിലേക്കിട്ടു..
ഞാൻ ഞാനല്ലാതായി 
തിരിച്ചറിഞ്ഞിട്ടും തിരികെ കയറാനൊക്കുന്നില്ല
ആരെല്ലാമോ ചേർന്ന് വലിക്കുംപോലെ
സ്വയം ശ്രമിക്കാഞ്ഞിട്ടല്ല
ഒരറ്റം കാണാനൊക്കുന്നില്ല
വെളിച്ചം കാണുന്നില്ല
കണ്ണിൽ കയറിയ കൂരിരുട്ട് വഴിമാറി തരുന്നില്ല..
ഇരുട്ടിലിനി നടക്കാൻ വയ്യ
വെളിച്ചം കാണുംവരെ കാത്തിരിക്കാനും വയ്യ.. 

കാത്തിരിപ്പ്


കൂട്ടായി ആ ഒരാൾ കാതമകലെ
കാത്തിരിപ്പുണ്ടെന്ന തോന്നലുണരും..
കാത്തിരിപ്പെല്ലാം വെറുതെയെന്ന്
കാറ്റോതും
കഴിഞ്ഞ കാത്തിരിപ്പെല്ലാം പൊതിഞ്ഞ കണ്ണീർ മഴയായി തഴുകും
ഒറ്റക്കായെന്ന് നീ നിന്നെയോർമ്മിപ്പിക്കും.
പിന്നെയും കാത്തിരിക്കും
കൂട്ടിനാളില്ലെന്നറിഞ്ഞിട്ടും
ഒരു വിളിക്കായി കാതോർക്കും
ഒടുവിൽ മരണമെത്തും
അന്നും മഴ പെയ്യും
നീയറിയും.
കാത്തിരുന്നതത്രയും ഇതിനായിരുന്നെന്ന്.
കണ്ണു നിറയും.
പിന്നെയും നീ ചിരിക്കും
ചിരിച്ചുകൊണ്ട് കണ്ണടക്കും 

Climate

Its a storm with heavy rain and clouds..
I can't even see a sun
so i donno whether there is any lights of hope or not.
But i can hear the sounds of a tsunami,
isn't that the same tsunami i survived...
Yes i think it is...
yet why don't i have the strength to escape this storm.
Is it because i can't see a sun
and all I'm expecting is a drought..
And what i actually want is a snow as a cold hand that can calm my storm, stop this rain and hold my hand...