കഥയില്ലാത്ത മനുഷ്യന്റെ പ്രാന്തൻ കഥകൾ.
ഓരോ കഥയും ഓരോ പ്രാന്തുകൾ..
പ്രാന്തനെന്ന് വിളിച്ച് നീ ചിരിച്ചു
കൂടെ ഞാനും ചിരിച്ചു.
പിന്നെന്തേ വെള്ള പുതച്ചു കിടത്തിയ എന്റെ മുന്നിലിരുന്ന് നീ കരയുന്നു..
എന്തേ ആർത്തുവിളിക്കുന്നു..
എന്തേ എണീക്കാൻ പറയുന്നു..
എനിക്കതിന് കഴിയില്ലെന്നറിയില്ലേ..
പ്രാന്തനിന്ന് പ്രാണനില്ല
ദേഹം മാത്രം..
നാഴിക കഴിഞ്ഞാൽ അതുമില്ല..
പ്രാന്തനെ തീയെടുക്കും
കൂടെ പ്രാന്തന്റെ പ്രാന്തിനെയും..
പ്രാന്തനെയും പ്രാന്തിന്റെയും മുകളിൽ തീ താണ്ഡവമാടും..
തീ അണയും പ്രാന്തനും പ്രാന്തും ഭസ്മമാവും.
നീ തനിച്ചാവും.
കഥയില്ലാത്ത കഥകൾ മൊഴിയും
ഒടുവിൽ നീയും പ്രാന്തിയാവും..
പ്രാന്തന്റെ പ്രാന്തി..
Concept 10/10
ReplyDelete