കിനാക്കളൊന്നും വെറുതെയല്ല പെണ്ണെ.
കിനാവ് കാണുന്ന മനുഷ്യനേക്കാൾ മറ്റെന്തുണ്ടിത്ര മനോഹരം.
ഞാനും നീയും കാണുന്ന കിനാക്കളെല്ലാം വെറും കിനാക്കളല്ല.
നാളെ പറയാനുള്ള കഥകളാവട്ടെ
കിനാക്കളെക്കാൾ മനോഹരമായത് കിനാവ് കാണുന്നവരല്ലെ..
എറിഞ്ഞിട്ടിട്ടും അണക്കാൻ നോക്കിയിട്ടും അവരിങ്ങനെ പിന്നെയും പിന്നെയും നെയ്യുന്നില്ലേ സ്വപ്നങ്ങളെ.
ഓരോ നെയ്ത്തിലെ ഓരോ ഇഴകൾക്കും പറയാനുണ്ടാവില്ലേ ഒരുപാട് കിനാക്കളുടെ കഥ.
ഞാനും നീയും അറിയാത്ത കിനാക്കളുടെ കഥ.
എന്റെയും നിന്റെയും കഥ
No comments:
Post a Comment