മുറിവ്

മുറിവൊന്നും മാഞ്ഞില്ല
മരുന്നൊന്നും മായ്ച്ചില്ല
മുറിവ് കരിഞ്ഞില്ല.
മുറിവിന് മരുന്നില്ല
വേദനയുണ്ട്
വേദനിപ്പിക്കുന്നുണ്ട്
മുറിവ് കരിഞ്ഞില്ലേലും
മുറിയിച്ചവനെ മറക്കണം
മറവിക്ക്  മരുന്നില്ലല്ലോ
ഓർമ്മക്ക് മുറിവില്ലല്ലോ 
മുറിയിച്ചവന് ഓർമ്മയും 
മുറിഞ്ഞവന് മറവിയുമില്ലല്ലോ..


1 comment: