വേദന

"ചിരിച്ചോണ്ടിരിക്കെ കണ്ണിലാകെ ഇരുട്ട് കയറി 
മേലാകെ വിറക്കുന്നുണ്ട്, വിയർക്കുന്നുണ്ട് 
ശ്വാസം കിട്ടുന്നില്ല
തൊണ്ടയിൽ എന്തോ കുരുങ്ങിയ വേദന 
നെഞ്ചാകെ എന്തോ കുത്തിയിറക്കിയ ഭാരം
കരയുന്നതെന്തിനാന്ന് പോലും മനസിലാവാതെ..
ഭൂമി പിളർന്നു താഴെ പോവുന്ന പോലെ.. സഹിക്കാൻ പറ്റുന്നില്ല 
റൂഹ് പിടിക്കാൻ മാലാഖ വന്നെന്നു തോന്നുന്നു 
മേലാകെ ചുട്ടു നീറുന്നു..
ജീവിച്ചു തീർന്നില്ലലോ റബ്ബേ എന്നു പറയണമെന്നുണ്ട്
ജീവിക്കാനാഗ്രഹമുണ്ടോയെന്ന് തിരിച്ചു ചോദിച്ചാലോയെന്ന് ഭയന്നു 
വെള്ളമെത്ര കുടിച്ചിട്ടും ദാഹം മാറുന്നില്ല
തലകറങ്ങുന്നു...
പട്ടിണിയിലെന്നപോൽ കൈകാലുകൾ തളരുന്നു.."




ചിന്തിച്ചുകൂട്ടുന്നതാണെന്നോർത്ത് സ്വയം പഴിച്ചു ..
ചുറ്റുമുള്ളവർ ഉറങ്ങികാണുമ്പോ ഉറങ്ങാൻ കൊതിച്ചു കരയും..
പേടിയും അങ്കലാപ്പും അരികെവന്ന് എന്തെല്ലാമോ പറയുന്ന പോലെ..
എല്ലാത്തിനോടും മടുപ്പ്
എല്ലാവരോടും മടുപ്പ് ദേഷ്യം അകൽച്ച..
ആത്മവിശ്വാസം എനിക്ക് നന്നേ പിന്നിലായി നിന്നു..
മറവി കൂടെ നടന്നു..
ശ്രദ്ധയില്ലാതായി 
ഞാനെന്നെ തന്നെ ഉള്ളിലേക്കിട്ടു..
ഞാൻ ഞാനല്ലാതായി 
തിരിച്ചറിഞ്ഞിട്ടും തിരികെ കയറാനൊക്കുന്നില്ല
ആരെല്ലാമോ ചേർന്ന് വലിക്കുംപോലെ
സ്വയം ശ്രമിക്കാഞ്ഞിട്ടല്ല
ഒരറ്റം കാണാനൊക്കുന്നില്ല
വെളിച്ചം കാണുന്നില്ല
കണ്ണിൽ കയറിയ കൂരിരുട്ട് വഴിമാറി തരുന്നില്ല..
ഇരുട്ടിലിനി നടക്കാൻ വയ്യ
വെളിച്ചം കാണുംവരെ കാത്തിരിക്കാനും വയ്യ.. 

കാത്തിരിപ്പ്


കൂട്ടായി ആ ഒരാൾ കാതമകലെ
കാത്തിരിപ്പുണ്ടെന്ന തോന്നലുണരും..
കാത്തിരിപ്പെല്ലാം വെറുതെയെന്ന്
കാറ്റോതും
കഴിഞ്ഞ കാത്തിരിപ്പെല്ലാം പൊതിഞ്ഞ കണ്ണീർ മഴയായി തഴുകും
ഒറ്റക്കായെന്ന് നീ നിന്നെയോർമ്മിപ്പിക്കും.
പിന്നെയും കാത്തിരിക്കും
കൂട്ടിനാളില്ലെന്നറിഞ്ഞിട്ടും
ഒരു വിളിക്കായി കാതോർക്കും
ഒടുവിൽ മരണമെത്തും
അന്നും മഴ പെയ്യും
നീയറിയും.
കാത്തിരുന്നതത്രയും ഇതിനായിരുന്നെന്ന്.
കണ്ണു നിറയും.
പിന്നെയും നീ ചിരിക്കും
ചിരിച്ചുകൊണ്ട് കണ്ണടക്കും 

Climate

Its a storm with heavy rain and clouds..
I can't even see a sun
so i donno whether there is any lights of hope or not.
But i can hear the sounds of a tsunami,
isn't that the same tsunami i survived...
Yes i think it is...
yet why don't i have the strength to escape this storm.
Is it because i can't see a sun
and all I'm expecting is a drought..
And what i actually want is a snow as a cold hand that can calm my storm, stop this rain and hold my hand...

മൗനമോ മങ്ങലോ

കാറ്റെന്നും മഴയെന്നുമില്ല
ഋതേതെന്നുമില്ല
കടലും രൂക്ഷം
കരയും രൗദ്രം
വാനം മാത്രം ശാന്തം 
കാഴ്ച മങ്ങുന്നോ
കേൾവി മൗനമോ 
ഒടുവിൽ ഞാനും നീയും തനിച്ചെന്നോ

ഒറ്റക്കാണോ

ഒറ്റക്കാണോ

അല്ലാലോ

ആരാ കൂട്ടിന്

ഞാൻ തന്നെ

അപ്പൊ ഒറ്റക്കാലെ

എനിക്ക് ഞാനില്ലേൽ പിന്നാരുണ്ടാവാനാ

താനല്ലാതെ തനിക്കൊരു കൂട്ട് വേണ്ടേ

വരുമ്പോ നോക്കാം

വന്നില്ലേലോ

എനിക്ക് ഞാനുണ്ടല്ലോ

Stories of the sky

Hey
I'm in love with the stories of the sky
The sky tells me his stories
Sky is showering me with love
I love to listen 
I love when he tells me about the clouds
I remember this
he told me this one time
"Rains are the tears of clouds"
sky tells me this
How can i disbelieve that
I know its not true
But away from all the consequences of rain
I love to belive this
Rains are the tears of clouds
Yes
Rains are the tears of clouds


when I'm telling him stories
He won't listen to me
It keeps running away from me
Ignores me

And wat should i do now

I stopped telling those stories
But still
Sky keeps telling me its stories
I'm tired of listening
I don't want to listen to the sky anymore

But I'm in love with the stories of sky

To You Augustus

Dear Augustus waters

ഹാസലിന് മുന്നേ ഒരുപക്ഷെ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നിരിക്കണം..
ചുണ്ടിൽ എരിഞ്ഞു തീരാത്ത സിഗരറ്റിനൊപ്പം നീ കടന്നുവന്നപ്പോൾ അതിത്രമേൽ വേദനയാവുമെന്ന് ഞാനും കരുതിയില്ല..
നിന്നെ വായിച്ചു തീർത്ത ആ ദിവസങ്ങളൊക്കെയും എനിക്ക് നിന്നോട് സംസാരിക്കാനുണ്ടായിരുന്നു... മറ്റാരേക്കാളും നന്നായി നിനക്കെന്നെ മനസ്സിലാകുമെന്ന് തോന്നി..ഒടുവിൽ വായിച്ചു തീർന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ടൊരാൾ നഷ്ടപ്പെട്ട വേദനയായിരുന്നെനിക്ക് ... രാവും പകലും 
ആലോചിച്ചതത്രമേൽ നിന്നെകുറിച്ച് മാത്രമായിരിന്നു.
നിന്നെക്കുറിച്ചോർത്താണ് ഞാൻ കരഞ്ഞതത്രയും..
ഹാസലിനോട് എനിക്കസൂയയാണ് നിനക്കൊപ്പം അവൾ ചിലവഴിച്ച സമയം മാത്രം മതിയാകും ഇനിയെന്നും അവൾക്കു നിന്നെയോർക്കാൻ...

നന്ദിയുണ്ട് ഒന്നിലും അവസാനിക്കുന്നതല്ല ജീവിതമെന്ന് പറഞ്ഞുതന്നതിന്..

നാളെയിലല്ലാതെ ഇന്ന് ജീവിക്കാൻ പഠിപ്പിച്ചതിന്
എനിക്കൊപ്പം എനിക്ക് ചുറ്റുമുള്ളവർക് കൂടെ പുഞ്ചിരി സമ്മാനിക്കാൻ പഠിപ്പിച്ചതിന്
സ്നേഹിക്കാൻ പഠിപ്പിച്ചതിന്
ഉയർത്തെഴുന്നേൽക്കാൻ പഠിപ്പിച്ചതിന്
സ്വയം അംഗീകരിക്കാൻ പഠിപ്പിച്ചതിന്
കുറവുകൾ കുറ്റമല്ല എന്ന് പറഞ്ഞുതന്നതിന്
എല്ലാത്തിലുമുപരി
Thank you for teaching me that "ITS OK TO NOT BE OK"
Thankyou for every lesson

എനിക്ക് നിന്നോട് അത്രമേൽ ആരാധനയാണ് നീ എന്നിൽ അത്രമേൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്..

നീ യാഥാർഥ്യമാണെന്ന് കരുതികൊണ്ട് 
എവിടെയോ ഇരുന്ന് നീ ഇതൊക്കെ വായിക്കുന്നുണ്ടെന്ന് വിശ്വസിച്ചുകൊണ്ട്

ഒത്തിരിയൊത്തിരി സ്നേഹത്തോടെ 

ഞാൻ❣️❣️ 

 

സൂഫീ

സൂഫീ
 ഞാവൽ കായ്ചപ്പോൾ താൻ പറഞ്ഞതുപോലെ സുജാത സംസാരിച്ചു തുടങ്ങുമെന്ന് ഞാനും കരുതി

അവൾ സംസാരിച്ചു തുടങ്ങി
അവളുടെ ഹൃദയം കൊണ്ട്...
ഒരിക്കൽ താൻ മാത്രം കേട്ടിരുന്ന അവളുടെ സ്വരങ്ങൾ
അവളുടെ ഹൃദയത്തോട് അടുത്തുനിൽക്കുന്നവർക്ക് മാത്രം കേൾക്കാനാവുന്ന പോലെ അവൾ സംസാരിക്കാൻ തുടങ്ങി 

തന്റെ ഖബറിലേക്ക് ആ ദസ്ബിഹ് അവൾകൊണ്ട് ചേർത്തപ്പോൾ
മറ്റെന്തിനേക്കാളുമേറെ ആശ്വസിച്ചത് ഞാനായിരുന്നു

തന്റെ ഉസ്താദിനടുത്ത് താൻ എന്നുന്നേക്കുമായി ഉറങ്ങുമ്പോൾ തനിക്ക് മരിച്ചാലും കൂടെ വേണമെന്ന് താൻ ആഗ്രഹിച്ച ആ ദസ്ബീഹുണ്ടാവും

അവിടെ നിന്ന് തനിക്കാ കായ്ച്ച ഞാവലും നോക്കി പുഞ്ചിരിക്കാം



മനുഷ്യൻ

പ്രണയമാണോ??

അതെ 

ആരോട്??


പുസ്തകങ്ങളോട്

മനുഷ്യനോടല്ലേ??

അല്ല

അതെന്തേ??

പേടിയാണ് 

ആരെ??

മനുഷ്യനെ

അതെന്താ??

അതങ്ങനാ

കാരണം??

അവരൊക്കെ മനുഷ്യരാടോ 

പൂവ്

"കാലമെല്ലാം കാത്തിരിക്കുന്ന 
കായെല്ലാം പൂവാവുന്ന നേരത്ത് 
പൂ വിരിയും
അത് കൊഴിയും
മണ്ണിലലിയും
തീർന്നെന്നു കരുതും
തീർന്നില്ല
വരുന്നവർക്കും വളമാവും
തുടരും....
കാലം വീണ്ടും കാത്തിരിക്കും..."